ചാത്തന്നൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി കല്ലുവാതുക്കല്‍ ജങ്ഷനില്‍ നിർമാണം പൂർത്തിയാക്കിയ അടിപ്പാതയില്‍ മാസങ്ങളായി വെള്ളം കെട്ടികിടക്കുന്നു,കൂടാതെ ദുർഗന്ധം രൂക്ഷമാകുന്നു. ജങ്ഷനിലെത്തുന്നവർക്ക് റോഡ് മുറിച്ച് കടക്കണമെങ്കില്‍ ഈ മലിനജലത്തില്‍ ചവിട്ടി മാത്രമേ സഞ്ചരിക്കാൻ കഴിയു.
ഇത് വിവിധ അസുഖങ്ങള്‍ക്ക് കാരണമാകുന്നതായും പരാതിയുണ്ട്.അഞ്ച് മാസമായി കെട്ടിക്കിടക്കുന്ന മലിനജലത്തില്‍ കൊതുകുകള്‍ മുട്ടയിട്ട് പെരുകിയും മാലിന്യം വന്നടിഞ്ഞും ദുർഗന്ധം വമിക്കുന്ന അവസ്ഥയിലാണ് ഇപ്പോൾ.നാട്ടുകാർ നിരവധി പരാതി നല്‍കിയിട്ടും മലിനജലം നീക്കംചെയ്യാനോ വൃത്തിയാക്കാനോ ദേശീയപാത അതോറിറ്റിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ നടപടി സ്വീകരിക്കുന്നില്ല. അടിയന്തരമായി പരിഹാരമുണ്ടാകണമെന്ന ആവശ്യം ശക്തമാണ്