Banner Ads

കാലവർഷം ഇത്തവണ നേരത്തെ ; മെയ് 27ന മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂഡൽഹി: കാലവർഷം ഇത്തവണ നേരത്തെ എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്,തെക്ക് പടിഞ്ഞാറൻ മൺസൂൺ കേരളത്തിലെത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.മെയ് 27ന് മുതൽ സംസ്ഥാനത്ത് വിവിധയിടത്ത് മഴയ്ക്ക് സാധ്യത നിലനിൽക്കുന്നു.

സംസ്ഥാനത്ത് കനത്ത ചൂട് കൂടി നിൽക്കുന്ന സാഹചര്യത്തിൽ കാലവർഷം നേരത്തെ എത്തുന്നത് വലിയ ആശ്വാസമായിരിക്കും. ഇതിന് മുമ്ബ് 2009ലാണ് ഇത്ര നേരത്തെ മൺസൂൺ എത്തിയിട്ടുള്ളത്.കേരളത്തിൽ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് നേരത്തെ കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു ജൂൺ 8 ഓടുകൂടി രാജ്യം മുഴുവനും മൺസൂൺ വ്യാപിക്കും.

ജൂൺ മുതൽ സെപ്തംബർ വരെ രാജ്യത്ത് സാധാരണയേക്കാൾ കൂടുതൽ മഴ ലഭിക്കാനാണ് സാധ്യത.അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് നൽകിട്ടുണ്ട്.കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു ചൂടുമൂലം അസ്വസ്ഥതയുള്ള കാലാവസ്ഥക്ക് സാധ്യതയുള്ളതിനാവകുപ്പ് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി

Leave a Reply

Your email address will not be published. Required fields are marked *