Banner Ads

മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തിൽ ഇന്ത്യയിലും ജാഗ്രത നിർദ്ദേശം നൽകി.

    വിമാനത്താവളങ്ങള്‍,  തുറമുഖങ്ങള്‍,  അതിർത്തി മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലും അതീവ ജാഗ്രത പാലിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി.

ഡല്‍ഹി : വിദേശ രാജ്യങ്ങളില്‍ മങ്കിപോക്‌സ് പടർന്ന് പിടിക്കുന്ന സാഹചര്യം തുടരുന്നതിനാൽ ഇന്ത്യയിലും ജാഗ്രത നിര്‍ദേശം നൽകി.  വിമാനത്താവളങ്ങള്‍,  തുറമുഖങ്ങള്‍,  അതിർത്തി മേഖലകള്‍ തുടങ്ങിയ സ്ഥലങ്ങളിലും അതീവ ജാഗ്രത പാലിക്കാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നല്‍കി. ഡല്‍ഹിയിലെ സഫ്‌ദർജംഗ് ആശുപത്രി,  റാം മനോഹർ ലോഹ്യ ആശുപത്രി,  ലേഡി ഹാർഡിഞ്ച് തുടങ്ങിയ ആശുപത്രികളില്‍ ഐസൊലേഷന്‍ സൗകര്യങ്ങള്‍ ഉണ്ടായിരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. നേരത്തെ റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ള മങ്കിപോക്‌സ് വൈറസില്‍ നിന്നും വ്യത്യസ്‌തമാണ് പുതിയ വൈറസ്.  ഈ വിഷയത്തെ സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം വിദഗ്‌ദരുമായി കൂടിക്കാഴ്‌ച നടത്തി.

കഴിഞ്ഞയാഴ്‌ച സംസ്ഥാനങ്ങളുമായും നാഷണല്‍ സെന്‍റർ ഫോർ ഡിസീസ് കണ്‍ട്രോളുമായും യോഗം കൂടിയിരുന്നു.  32 ഐസിഎംആർ കേന്ദ്രങ്ങളിലും പരിശോധനാ സൗകര്യം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എംപോക്‌സിന്‍റെ ലക്ഷണങ്ങള്‍ ചിക്കൻപോക്‌സിന് സമാനമായതാണ്. എന്നാൽ കൊവിഡുമായി ഇതിന് യാതൊരു ബന്ധവുമില്ല. ഇതിന്‍റെ പ്രധാന ലക്ഷണങ്ങളിലൊന്ന് ശരീരത്തില്‍ ചെറിയ തിണര്‍പ്പുണ്ടാകുന്നതാണ്. എന്നാൽ മരണ സാധ്യത കുറഞ്ഞ രോഗവുമാണിത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രിൻസിപ്പല്‍ സെക്രട്ടറി പി.കെ മിശ്രയാണ് ഓഗസ്റ്റ് 18 ഞായറാഴ്‌ച കൂടിയ അവലോകന യോഗത്തിന് നേതൃത്വം നല്‍കിയത്. വേഗത്തിലുള്ള രോഗ നിര്‍ണയം നടപ്പിലാക്കാനുള്ള സംവിധാനങ്ങള്‍ രാജ്യത്ത് നിലവിലുണ്ട്.  നിലവില്‍ ഇന്ത്യയില്‍ എംപോക്‌സ് റിപ്പോർട്ട് ചെ്യ്‌തിട്ടില്ലെന്നാണ് ഉന്നതതല യോഗം വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *