വിദ്യാരംഭം കുറിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശംസകളുമായി നടൻ മോഹൻലാല്‍. അറിവിന്റെ ആദ്യാക്ഷരം കുറിക്കുന്ന കുഞ്ഞു കൂട്ടുകാർക്ക് നന്മയും വിജയവും നേരുന്നുവെന്ന് മോഹൻലാല്‍.സോഷ്യല്‍ മീഡിയയിലൂടെ ആയിരുന്നു മോഹൻലാലിന്റെ ആശംസ. ‘ ആദ്യാക്ഷരം കുറിച്ച് അറിവിൻ്റെ മായാ ലോകത്തേക്ക് പ്രവേശിക്കുന്ന എല്ലാ പ്രിയപ്പെട്ട കുഞ്ഞു കൂട്ടുകാർക്കും നന്മയും വിജയവും നേരുന്നു. എല്ലാവർക്കും സ്നേഹവും ഐശ്വര്യവും നിറഞ്ഞ വിജയദശമി ആശംസകള്‍’, എന്നാണ് മോഹൻലാല്‍ കുറിച്ചത്.
അതേസമയം, ക്ഷേത്രങ്ങളില്‍ വിദ്യാരംഭച്ചടങ്ങുകള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. സാംസ്കാരിക സംഘടനകളും വിദ്യാരംഭ ചടങ്ങുകളുമായി രംഗത്തുണ്ട്.പനച്ചിക്കാട് ക്ഷേത്രമടക്കമുള്ള ആരാധനാലയങ്ങളിലും, മലപ്പുറത്ത് തുഞ്ചൻ പറമ്ബ് അടക്കമുള്ള സാംസ്കാരിക കേന്ദ്രങ്ങളിലും എഴുത്തിനിരുത്തല്‍ ചടങ്ങുണ്ട്. എഴുത്തിനിരുത്തലിനോട് അനുബന്ധിച്ച് വിപുലമായ ചടങ്ങുകളും ആഘോഷവുമാണ് തിരൂർ തുഞ്ചൻ പറമ്ബിലും ദക്ഷിണ മൂകാംബിക എന്നറിയപ്പെടുന്ന പനച്ചിക്കാട് ദേവീ ക്ഷേത്രത്തിലുമടക്കം നടന്നത്. തുഞ്ചൻപറമ്ബില്‍ രാവിലെ 4.30 മുതല്‍ വിദ്യാരംഭം തുടങ്ങി. 50 ആചാര്യന്മാരാണ് കുരുന്നുകള്‍ക്ക് ഹരിശ്രീ കുറിച്ചു നല്‍കിയത്.