Banner Ads

താൻ പവർ ഗ്രൂപ്പിലില്ല, താൻ ആദ്യമായിട്ടാ ഇതിനെ കുറിച്ച് കേൾക്കുന്നത് ; മോഹൻലാല്‍

കൊച്ചി : ഹേമ കമ്മറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് ശേഷം ആദ്യമായി പ്രതികരണം രേഖപ്പെടുത്തി താരസംഘടനയായ അമ്മയുടെ മുൻ പ്രസിഡന്റും നടനുമായ മോഹൻലാല്‍. ഇങ്ങനെ ഒരു സംഭവം മലയാള സിനിമയില്‍ നടന്നപ്പോൾ മോഹൻലാല്‍ ഒളിച്ചോടി പോയെന്നും മോഹൻലാല്‍ എവിടെയായിരുന്നുവെന്ന് പലരും ചോദിച്ചിരുന്നു.  താൻ എവിടേക്കും ഒളിച്ചോടി പോയിട്ടില്ലായെന്നും ഞാൻ കഴിഞ്ഞ 47 വർഷമായി ഇവിടെ ഉണ്ടെന്നും തന്റെ ചില വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് കേരളത്തിന് പുറത്തായിരുന്നുവെന്നും ഭാര്യയുടെ സർജറിയുടെ ഭാഗമായി തിരക്കിലായിരുന്നുവെന്നും മോഹൻലാൽ പറഞ്ഞു. ഹേമകമ്മറ്റി റിപ്പോർട്ട് സ്വാഗതാർഹമാണ്, ഇതില്‍ മറുപടി പറയേണ്ടത് മലയാള സിനിമാ ലോകം മുഴുവനാണെന്നും താരം പറഞ്ഞു.

അമ്മ സംഘടനയുമായി ബന്ധപ്പെട്ട ദൗർഭാഗ്യകരമായ സംഭവത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചു. വിവിധ വിഷയങ്ങളിൽ സംഘടനയെ പലപ്പോഴും അന്യായമായി കുറ്റപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ ഈ പ്രത്യേക സാഹചര്യത്തിൽ, അമ്മ എന്ന് വിളിക്കപ്പെടുന്ന സംഘടനയുടെ ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് മാറുന്നതാണ് ഏറ്റവും നല്ല നടപടിയെന്ന് കൂട്ടായി തീരുമാനിച്ചു. ഞങ്ങള്‍ എന്താണ് ചെയ്യേണ്ടതെന്നാണ് മോഹൻലാൽ ചോദിക്കുന്നത്.  മലയാള സിനിമയുടെ തകർച്ചയിലേക്ക് പോകുന്ന കാര്യമാണിതെന്ന് മോഹൻലാല്‍ പറയുന്നു.  നല്ല അഭിനേതാക്കള്‍ ഉള്ള ഒരു മേഖലയാണ് മലയാള സിനിമാലോകമെന്ന് മോഹൻലാല്‍ പറയുന്നു.

ദയവ് ചെയ്ത് ഞങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് മലയാള സിനിമ ലോകത്തെ തകർക്കരുതെന്നും താരം അഭ്യർത്ഥിച്ചു.  അഭിനേതാക്കൾ എല്ലാം വളരെ കഷ്ടപ്പെട്ട് ഉണ്ടാക്കിയെടുത്ത ഇന്ടസ്ട്രിയാണിതെന്നും അദ്ദേഹം പറഞ്ഞു. കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരട്ടെയെന്നും അതിൽ ആരൊക്കെയുണ്ടെന്നും അത് അറിയട്ടെയെന്നും, താൻ പവർ ഗ്രൂപ്പിലില്ലെന്നും താൻ ആദ്യമായിട്ടാ ഇതിനെ കുറിച്ച് കേൾക്കുന്നത് എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. താൻ റിപ്പോർട്ട് കണ്ടിട്ടില്ലായെന്നും, അത് കോടതിയിലിരിക്കുന്ന റിപ്പോർട്ട് ആണെന്നും അവർ അത് പഠിച്ചിട്ട് പറയട്ടെയെന്നും മോഹൻലാൽ പറയുന്നു.  കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും ഒരു ഭാഗം മാത്രം ഫോക്കസ് ചെയ്‌ത്‌ കൊണ്ട് മലയാള സിനിമയെ തകർക്കരുതെന്നും മോഹൻലാൽ.

Leave a Reply

Your email address will not be published. Required fields are marked *