
കൊച്ചി: ജനസാഗരത്തെ സാക്ഷിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവേശകരമായ റോഡ് ഷോ കൊച്ചിയിൽ നടന്നു. കലൂർ സ്റ്റേഡിയം കവാടത്തിന് മുന്നിൽ നിന്ന് ആരംഭിച്ച റോഡ് ഷോയിൽ ആയിരക്കണക്കിന് ബിജെപി പ്രവർത്തകരാണ് പ്രധാനമന്ത്രിയെ സ്വീകരിക്കാൻ അണിനിരന്നത്. റോഡ് ഷോയ്ക്ക് ശേഷം കലൂർ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ കേരളത്തിന്റെ വികസനത്തിന് കുതിപ്പേകുന്ന 10,800 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിച്ചു.
ദേശീയപാത വികസനം (NH 66):തലപ്പാടി – ചെങ്കള ആറുവരിപ്പാതയുടെ ഉദ്ഘാടനം.കോഴിക്കോട് ബൈപ്പാസിലെ വെങ്ങളം – രാമനാട്ടുകര ആറുവരിപ്പാത നാടിന് സമർപ്പിച്ചു.
2. റെയിൽവേ നവീകരണം:അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച ഷൊർണൂർ ജങ്ഷൻ, കുറ്റിപ്പുറം, ചങ്ങനാശ്ശേരി റെയിൽവേ സ്റ്റേഷനുകളുടെ ഉദ്ഘാടനം.ഷൊർണൂർ – നിലമ്പൂർ റോഡ് റെയിൽവേ ലൈൻ വൈദ്യുതീകരണ പദ്ധതി പൂർത്തീകരണം.പാലക്കാട് – പൊള്ളാച്ചി റൂട്ടിലെ പുതിയ ട്രെയിൻ സർവീസിന്റെ ഫ്ലാഗ് ഓഫ്.ബിപിസിഎൽ കൊച്ചി റിഫൈനറിയിൽ 5,500 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പോളിപ്രൊപ്പിലിൻ പ്ലാന്റിന് തറക്കല്ലിട്ടു.
പ്രതിവർഷം 4 ലക്ഷം ടൺ ഉൽപ്പാദന ശേഷി).കൊല്ലം വെസ്റ്റ് കല്ലടയിൽ 50 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിങ് സോളർ പദ്ധതിക്ക് തറക്കല്ലിട്ടു.”കേരളത്തിന്റെ വികസനത്തിന് വേഗം പകരുന്ന സുദിനമാണിന്ന്. അടിസ്ഥാന സൗകര്യ മേഖലയിൽ രാജ്യം നടത്തുന്ന നിക്ഷേപം ആയിരക്കണക്കിന് യുവാക്കൾക്ക് പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. എഐ, സെമികണ്ടക്ടർ മേഖലകളിൽ ഇന്ത്യ മുന്നേറുകയാണ്. ജലാശയങ്ങളുടെ നാടായ കേരളം സൗരോർജ്ജ ഉൽപ്പാദനത്തിൽ (Floating Solar) കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇത് വികസിത കേരളം എന്ന ലക്ഷ്യം യാഥാർത്ഥ്യമാക്കാൻ സഹായിക്കും.”കർഷകർക്കും വ്യവസായ മേഖലയ്ക്കും ടൂറിസത്തിനും ഒരുപോലെ കരുത്തുപകരുന്നതാണ് ഈ പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.