തിരുവനന്തപുരം:നാട്ടികയില്‍ അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടാതെ മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.അപകടത്തിന്റെ പശ്ചാത്തലത്തിൽ നാട്ടിക അപകടത്തിന്‍റെ പശ്ചാത്തലത്തില്‍ ദേശീയപാതകളില്‍ രാത്രികാല പരിശോധ കര്‍ശനമാക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
രാത്രികാല പരിശോധനയ്ക്ക് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍മാര്‍ നേതൃത്വം നല്‍കും. പൊലീസുമായി ചേര്‍ന്നാണ് ഇത്തരം പരിശോധന നടത്തുകയെന്നും മന്ത്രി പറഞ്ഞു. രാത്രിയില്‍ അമിതവേഗത്തില്‍ വലുതുവശം കയറിയാണ് പലപ്പോഴും വാഹനങ്ങള്‍ യാത്ര നടത്തുന്നത്.ഡ്രോണ്‍ കാമറകള്‍ ഉപയോഗിച്ച് പരിശോധന നടത്താനും ആലോചിക്കുന്നുണ്ട്. കേരളത്തില്‍ മാത്രമാണ് അല്ലാതെ ഒരിടത്തും വണ്ടി തടഞ്ഞുനിര്‍ത്തി ആര്‍സി ബുക്ക് പരിശോധിക്കുന്ന നടപടിയില്ല. അത്തരം പരിശോധന കൊണ്ട് ഒരുകാര്യവുമില്ല റണ്ണിങിലാണ് നിയമലംഘനം നടക്കുന്നത്.