Banner Ads

നിയമം കാറ്റിൽപ്പറത്തി ഖനനം? മുതുതലയിൽ ക്വാറിയിൽ നിന്ന് കല്ലുതെറിച്ചു വീണ് വീട് തകർന്നു.

പാലക്കാട്:ഖനനത്തിനിടെ ക്വാറിയിൽ നിന്ന് കല്ലു തെറിച്ചു വീണ് വീടിന്റെ ഷീറ്റ് തകർന്നു. പാലക്കാട് മുതുതല കാരക്കുത്ത് ആണ് സംഭവം. ക്വാറിയിലെ പറ പൊട്ടിക്കല്ലിൽ നിരവധി വീടുകൾക്ക് തകർച്ചയും ഉണ്ട്. നിയമം ലംഘിച്ചാണ് ക്വാറി പ്രവർത്തിക്കുന്നതെന്നും ആരോപണം ഉയർന്നു.മുതുതല കാരക്കുത്താണ് കരിങ്കൽ ക്വാറിയിലെ ഖനനത്തിനിടെ കല്ല് തെറിച്ച് ജനവാസ മേഖലയിലേക്ക് വീണത്.

കാരക്കുത്ത് സെന്ററിന് സമീപത്ത് രാവിലെ 10 30 ഓടുകൂടിയാണ് സംഭവം. കരിങ്കല്ല് തെറിച്ചു വന്നു വീണു വേളക്കാട്ടിൽ മൊയ്തീൻകുട്ടിയുടെ വീടിന് മുന്നിലെ ഷീറ്റ് തകർന്നു. ഷീറ്റ് തുളച്ച് വന്ന കല്ല് വീണ് തറയ്ക്കും തകർച്ചയുണ്ട്. വീട്ടുകാർ പുറത്തുപോകാൻ വേണ്ടി ഇറങ്ങുന്ന സമയത്താണ് അപകടം ഉണ്ടായത്. ഭാഗ്യം മാത്രമാണ് വീട്ടുകാർ രക്ഷപ്പെട്ടത്. ഇതോടെ ഭീതിയിലാണ് പ്രദേശവാസികൾ.ജനവാസ മേഖലയ്ക്ക് പുറകിൽ സ്ഥിതി ചെയ്യുന്ന തോൽക്കുന്നില്ല കോറിൽ നിന്നുമാണ് കല്ല് തെറിച്ചു വീണത്.

മാസങ്ങൾക്ക് മുൻപും സമാന രീതിയിൽ സമീപത്തെ വീട്ടിലേക്ക് കല്ല് തെറിച്ചു വീണതായി വീട്ടുകാർ പറഞ്ഞു. ക്വാറിയിലെ ഖനനത്തിന്റെ പ്രകമ്പനം മൂലം പ്രദേശത്തെ വീടുകളിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്.വിവരമറിഞ്ഞ് മുതുതല പഞ്ചായത്ത് പ്രസിഡൻറ് കെ പി മണി, വൈസ് പ്രസിഡണ്ട് ഷംല എന്നിവരും തദ്ദേശ സാരഥികളും രാഷ്ട്രീയപാർട്ടി പ്രതിനിധികളും സ്ഥലത്ത് എത്തി. വിഷയം ഗുരുതരമായി കാണുന്നു എന്നും ജനങ്ങളുടെ കൂടെ ഉണ്ടാകുമെന്നും പഞ്ചായത്ത് പ്രസിഡൻറ് കെ പി മണി പറഞ്ഞു. ജനങ്ങളുടെ സ്വൈര്യ ജീവിതം തകർത്തുകൊണ്ടുള്ള ക്വാറി പ്രവർത്തനതിനെതിരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറാവണമെന്നാണ് ആവശ്യം ഉയരുന്നത്.