പെരുമ്പാവൂർ : പെരുമ്പാവൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ഇതര സംസ്ഥാന തൊഴിലാളി പിടിയിലായി. ബംഗാള്‍ സ്വദേശി സോണിയെ ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വ്യാഴാഴ്ച്ച രാത്രി ഏകദേശം 12 മണിയോടെ ആയിരുന്നു സംഭവം. പെരുമ്പാവൂരിലെ അഥിതി തൊഴിലാളിളുടെ വാടകവീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ശബ്ദം കേട്ട് ഞെട്ടിയുണർന്ന മാതാപിതാക്കളും അയല്‍ക്കാരുമാണ് ഇയാളെ പിടികൂടിയത്.
തുടർന്ന് പ്രതിയെ പെരുമ്പാവൂര്‍ പോലീസിന് കൈമാറുകയായിരുന്നു. പെണ്‍കുട്ടിയും കുടുംബവും വസിക്കുന്നതിന് തൊട്ടടുത്തായിട്ടാണ് പ്രതിയും കുടുംബവും താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനിയിലെ തൊഴിലാളിയാണ് സോണി. പെണ്‍കുട്ടിയുടെ വീട്ടുകാരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ആളുകൂടിയാണ് ഇയാൾ. കുട്ടിയുടെ മൊഴിയുടെ പശ്ചാത്തലത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.