കൊച്ചി : കീരിക്കാടൻ ജോസ് എന്ന പ്രശസ്ത കഥാപത്രത്തെ പ്രേക്ഷകർക്ക് മുന്നിൽ കാഴ്ച വച്ച നടൻ മോഹൻ രാജ് അന്തരിച്ചു. ഏറെക്കാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ കാഞ്ഞിരംകുളത്തെ വീട്ടിലായിരുന്നു അന്ത്യം. പാർക്കിൻസൺ രോഗബാധിതനായിരുന്നു. ആയുർവേദ ചികിത്സ നടത്താൻ ചെന്നൈയിൽ നിന്ന് ഒരു വർഷം മുൻപാണ് തിരുവനന്തപുരത്ത് എത്തിയത്.
മുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. വിവിധ സിനിമകളിൽ ശ്രദ്ധേയമായ അനവധി ആന്റി ഹീറോ വേഷങ്ങൾ ചെയ്തിട്ടുണ്ട്. മലയാള സിനിമയിലെ ശക്തമായ വില്ലൻ വേഷങ്ങൾക്ക് പേരുകേട്ട വ്യക്തി ആയിരുന്നു മോഹൻരാജ്. 1988 ൽ പുറത്തിറങ്ങിയ മൂന്നാം മുറ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് മോഹൻ രാജ് എത്തുന്നത്.
അര്‍ത്ഥം, വ്യൂഹം, രാജവാഴ്ച, മറുപുറം, പുറപ്പാട്, കാസര്‍കോട് കാദര്‍ഭായ്, ഉപ്പുകണ്ടം ബ്രദേഴ്സ്, ചെങ്കോല്‍, ആറാം തമ്പുരാന്, വാഴുന്നോര്‍, പത്രം, നരസിംഹം തുടങ്ങിയ നിരവധി സിനിമകളിൽ തന്റേതായ വ്യക്തി മുദ്ര തെളിയിച്ചിട്ടുണ്ട്.