Banner Ads

ടിവികെ അധ്യക്ഷൻ വിജയ്ക്കെതിരെ നിയമനടപടി; തിരഞ്ഞെടുപ്പ് ചട്ടങ്ങൾ ലംഘിച്ചതായി പരാതി.

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്ക്കെതിരെ ചെന്നൈ പോലീസ് കേസെടുത്തു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മണ്ഡലമായ കൊളത്തൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിനാണ് നടപടി. പെരമ്പൂരിൽ നിന്നും കൊളത്തൂരിലേക്കുള്ള യാത്രയ്ക്കിടെ നടത്തിയ റോഡ് ഷോയിൽ ഗുരുതരമായ ചട്ടലംഘനങ്ങൾ ഉണ്ടായെന്ന് പോലീസ് ചൂണ്ടിക്കാട്ടി.തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അഞ്ച് വ്യത്യസ്ത വകുപ്പുകൾ ചുമത്തിയാണ് ചെന്നൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.