പാലക്കാട് : ഒറ്റപ്പാലം എൻഎസ്എസ് കോളേജിൽ തിരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം നടത്താൻ ശ്രമം നടക്കുന്നതായി കെ.എസ്.യു ആരോപിച്ചു. നോമിനേഷന് അടക്കം ഉള്ള നടപടികള്‍ റിട്ടേണിംഗ് ഓഫീസര്‍ വൈകിപ്പിച്ചതായി കെ.എസ്.യു ചൂണ്ടികാട്ടി. ക്യാമ്പസിന് പുറത്ത് നിന്നുള്ള സിപിഐഎം ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ കോളേജില്‍ ഭീഷണി വളർത്തുന്നുവെന്ന് കെ.എസ്.യു ആരോപിച്ചു. സംഭവത്തില്‍ കോളേജില്‍ കെ.എസ്.യു പ്രതിഷേധം തുടരുകയാണ്.
എസ്എഫ്ഐ റീക്കൗണ്ടിംഗ് ആവശ്യപ്പെട്ട് കാലിക്കറ്റ് സര്‍വകലാശാലയിലും പ്രിന്‍സിപ്പാളിനും പരാതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ കെ.എസ്.യു നേതാക്കള്‍ക്ക് അനുകൂലമായി പ്രവർത്തിക്കുന്നുവെന്നാരോപിച്ച് എസ്എഫ്ഐ പ്രവർത്തകർ പ്രിൻസിപ്പാലിനെ മണിക്കൂറുകളോളം ഉപരോധിച്ചു. കോളേജ് ഉപരോധത്തെ തുടർന്ന് തിരഞ്ഞെടുപ്പ് റദ്ദാക്കി. അക്രമം തടയാൻ പ്രിൻസിപ്പൽ തിരഞ്ഞെടുപ്പ് പ്രക്രിയ നിര്‍ത്തിവെച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. കനത്ത പോലീസ് സാന്നിധ്യമാണ് ക്യാമ്പസ് ക്രമസമാധാനം നിലനിർത്താൻ ക്യാമ്പസിൽ ഉണ്ടായിരുന്നത്.