കോഴിക്കോട് :നിലവിൽ സൗജന്യമായി നൽകിയിരുന്ന സേവനമാണ് ഒറ്റയടിക്ക് 10 രൂപയിലേക്ക് മാറുന്നത്. ജില്ലാ കളക്ടർ സ്നേഹികുമാർ സിംഗിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തിലാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. മെഡിക്കൽ കോളേജ് ആശുപത്രി, ഐ.എം.സി.എച്ച്, ഡെന്റൽ കോളേജ്, ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചെസ്റ്റ് ഡിസീസസ് എന്നിവിടങ്ങളിൽ ഒ.പി ടിക്കറ്റ് നിരക്ക് ബാധകമാണ്.
വിശദീകരണമെങ്കിലും കോൺഗ്രസ്, ബി.ജെ.പി.പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.വികസനസമിതി യോഗത്തിൽ എൽ.ഡി.എഫ് , യു.ഡി.എഫ് അഗംങ്ങളെല്ലാം സംയുക്തമായാണ് തീരുമാനമെടുത്തതെന്നാണ്. മെഡിക്കൽ കോളജ് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്കും വികസന പ്രവൃത്തികൾക്കും മറ്റുമുള്ള ചെലവ് വലിയ തോതിൽ വർദ്ധിച്ച സാഹചര്യത്തിൽ അതിനുള്ള സാമ്ബത്തിക സ്രോതസ്സ് കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആശുപത്രി വികസന സമിതി ഇത്തരമൊരു തീരുമാനം.
ഒ.പി ടിക്കറ്റിന് 10 രൂപ നൽകുകയെന്നത് വ്യക്തികൾക്ക് വലിയ പ്രയാസമാവില്ലെങ്കിലും അതുവഴി ലഭിക്കുന്ന തുക ആശുപത്രിയുടെ വികസന പ്രവർത്തനങ്ങൾക്ക് വലിയ തോതിലുള്ള മുതൽക്കൂട്ടാവും.ഈ തുക ഉപയോഗിച്ച് രോഗികൾക്കും കൂടെയുള്ളവർക്കും മികച്ച രീതിയിലുള്ള ചികിത്സയും സൗകര്യങ്ങളും ഒരുക്കാൻ സാധിക്കും എന്നാണ് അധികൃതരാറിയിച്ചത്.ടിക്കറ്റ് നിരക്ക് ഈടാക്കുന്നതിന്റെ പ്രയോജനം അവർക്കു തന്നെയാണ് ലഭിക്കുകയെന്നും ജില്ലാ കലക്ടർ പറഞ്ഞത്