കോഴിക്കോട്: പേരാമ്ബ്ര ചങ്ങരോത്ത് പഞ്ചായത്തില്‍ 200-ഓളം പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. വിദ്യാർഥികളാണ് രോഗബാധിതരില്‍ ഭൂരിഭാഗവും.പാലേരി വടക്കുമ്ബാട് എച്ച്.എസ്.എസിലെ വിദ്യാർഥികള്‍ക്കിടയിലാണ് രോഗം വ്യാപിക്കുന്നത്. ആരോഗ്യപ്രവർത്തകർ പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജിതമാക്കിയിട്ടുണ്ട്. അതേസമയം രോഗകാരണ സ്രോതസ് എന്താണെന്ന് വ്യക്തമായിട്ടില്ല.