Banner Ads

കേരളം പോളിംഗിലേക്ക്: ഒരുക്കങ്ങൾ പൂർത്തിയായി; ഏപ്രിൽ 9-ന് ശമ്പളത്തോടുകൂടിയ അവധി.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ അറിയിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പോളിംഗ് സംവിധാനങ്ങളുടെയും വോട്ടർമാരുടെയും കൃത്യമായ കണക്കുകൾ അദ്ദേഹം വാർത്താ സമ്മേളനത്തിൽ വിശദീകരിച്ചു. വോട്ടെടുപ്പ് ദിനമായ ഏപ്രിൽ 9-ന് സംസ്ഥാനത്തെ എല്ലാ സ്ഥാപനങ്ങൾക്കും ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ആകെ വോട്ടർമാർ 2,71,42,952 പേർ.

സ്ഥാനാർത്ഥികൾ: 883 പേർ മത്സരരംഗത്തുണ്ട്.പോളിംഗ് സ്റ്റേഷനുകൾ: 30,471 ബൂത്തുകളും 24 ഓക്സിലറി ബൂത്തുകളും സജ്ജമാക്കി.പ്രത്യേക ബൂത്തുകൾ: 352 ബൂത്തുകൾ പൂർണ്ണമായും വനിതകളും 37 ബൂത്തുകൾ ഭിന്നശേഷിക്കാരും നിയന്ത്രിക്കും.വീട്ടിൽ വോട്ട് ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തിയവരിൽ 98 ശതമാനം പേരും ഇതിനകം വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു. പോസ്റ്റൽ വോട്ടുകളിൽ 95 ശതമാനവും പൂർത്തിയായി. അടിയന്തര സർവീസിലുള്ളവരുടെയും പോളിംഗ് ഉദ്യോഗസ്ഥരുടെയും വോട്ടിംഗ് പുരോഗമിക്കുകയാണ്. ഉദ്യോഗസ്ഥരിൽ 40 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിക്കഴിഞ്ഞു.

ഏപ്രിൽ 29-ന് വൈകിട്ട് 6.30 വരെ എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിക്കുന്നതിന് കർശന വിലക്കുണ്ട്.വോട്ടെടുപ്പിന് മുന്നോടിയായി ഇന്ന് വൈകിട്ട് 6 മണി മുതൽ പോളിംഗ് അവസാനിക്കുന്നത് വരെ അഭിപ്രായ സർവേകൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് ചട്ടലംഘനങ്ങളുമായി ബന്ധപ്പെട്ട് ഇതുവരെ 46.71 കോടി രൂപ അധികൃതർ പിടിച്ചെടുത്തു.1200-ലധികം വോട്ടർമാരുള്ള ബൂത്തുകളിൽ തിരക്ക് ഒഴിവാക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സുഗമമായ വോട്ടെടുപ്പിന് എല്ലാവരും സഹകരിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അഭ്യർത്ഥിച്ചു.