Banner Ads

“കേരളം യുഡിഎഫിനൊപ്പം; സംസ്ഥാനത്ത് വീശുന്നത് അനുകൂല തരംഗം”: രമേശ് ചെന്നിത്തല

കാസര്‍കോട്: സംസ്ഥാനത്ത് യുഡിഎഫിന് അനുകൂല തരംഗമാണെന്നും നൂറ് സീറ്റുകൾ നേടി മുന്നണി അധികാരത്തിൽ തിരിച്ചെത്തുമെന്നും രമേശ് ചെന്നിത്തല. സർക്കാർ എല്ലാ മേഖലകളിലും പരാജയമാണെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം, സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും ആരോപിച്ചു.

“2021 മുതൽ മോദിയും പിണറായിയും ചേർന്ന് ഉണ്ടാക്കിയ ഡീൽ ഇപ്പോഴും തുടരുകയാണ്. കോൺഗ്രസ് മുക്ത കേരളം എന്നതാണ് ഇരു പാർട്ടികളുടെയും പൊതു ലക്ഷ്യം. യുഡിഎഫിനെ തകർക്കാൻ ബിജെപി-സിപിഎം താൽപ്പര്യങ്ങൾ ഒന്നായി മാറിക്കഴിഞ്ഞു,” ചെന്നിത്തല പറഞ്ഞു.

പാലക്കാട് നഗരസഭ കൗൺസിലർക്കെതിരായ ലൈംഗികാരോപണത്തിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎം പ്രവർത്തകരാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതെങ്കിൽ എന്താണ് സംഭവിക്കാറുള്ളതെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പരിഹസിച്ചു