
കെന്റ്: ഹൈന്ദവ വിശ്വാസികൾക്ക് ഏറെ പ്രാധാന്യമുള്ള കർക്കിടകവാവ് ബലി തർപ്പണത്തിന് യുകെയിലെ കെന്റ് അയ്യപ്പ ടെമ്പിൾ ഒരുങ്ങുന്നു. കൊല്ലവർഷം 1201 കർക്കിടകം 27-ാം തീയതി (2026 ഓഗസ്റ്റ് 12, ബുധനാഴ്ച) രാവിലെ 11:30 മുതൽ ചരിത്രപ്രസിദ്ധമായ റോച്ചെസ്റ്ററിലെ മെഡ്വേ നദീതീരത്ത് (River Medway) വെച്ചാണ് ബലി തർപ്പണ ചടങ്ങുകൾ നടക്കുക. ആചാരപരമായും ആത്മീയമായും ഏറെ സുപ്രധാനമായ മെഡ്വേ നദിയുടെ പവിത്രമായ തീരത്താണ് ഭക്തർക്കായി സൗകര്യങ്ങൾ ഒരുക്കുന്നത്.
കെന്റ് അയ്യപ്പ ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങുകൾക്ക് ശ്രീ. അഭിജിത്ത് തിരുമേനി മുഖ്യ കാർമികത്വം വഹിക്കും. പൂർണ്ണമായും പരമ്പരാഗത ശൈലിയിലാണ് ബലി തർപ്പണ ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്.ബലി തർപ്പണത്തിന് ശേഷം പിതൃക്കളുടെ ആത്മശാന്തിക്കായി ഭക്തജനങ്ങൾക്ക് വിവിധ വഴിപാടുകൾ നടത്താനുള്ള സൗകര്യവും ക്ഷേത്രക്കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. വടക്കേവെളിയില്ലം ശ്രീ. വിഷ്ണുരവി തിരുമേനിയുടെ കാർമികത്വത്തിൽ നടക്കും.
താഴൂർ മന ശ്രീ. ഹരിനാരായണൻ തിരുമേനിയുടെ മേൽനോട്ടത്തിൽ നിർവ്വഹിക്കും.മെഡ്വേ നദീതീരത്തെ ബലി തർപ്പണ ചടങ്ങുകൾക്ക് ശേഷം ഭക്തജനങ്ങൾക്ക് കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ എത്തി ക്ഷേത്രദർശനം നടത്താനും വിശേഷാൽ വഴിപാടുകൾ കഴിപ്പിക്കാനുമുള്ള സവിശേഷമായ അവസരവും ഉണ്ടായിരിക്കുന്നതാണ്.യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ഭക്തജനങ്ങൾ ചടങ്ങുകളിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.