Banner Ads

മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.  നാളെയും മറ്റന്നാളും ആറു ജില്ലകളില്‍ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  മഴയ്‌ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം ശക്തി പ്രാപിച്ച് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പശ്ചിമ ബംഗാളിലും ഒഡീഷയിലും തീരത്തേക്ക് പതിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  ഇത് പശ്ചിമ ബംഗാൾ, നോർത്ത് ഒഡീഷ,  ജാർഖണ്ഡ്,  ഛത്തീസ്ഗഡ് എന്നിവയുൾപ്പെടെയുള്ള മേഖലയിൽ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും ഇടയാക്കും.  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും നിലവിൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണമില്ല.

Leave a Reply

Your email address will not be published. Required fields are marked *