മൂന്നാർ: ജനവാസ മേഖലയിൽ ഇറങ്ങി വീണ്ടും പടയപ്പ,മാട്ടുപ്പെട്ടി റോഡിൽ ഗ്രാമസ്ലാൻഡിലാണ് കാട്ടുകൊമ്പൻ പടയപ്പാ രാവിലെ എത്തിയത്. ഏഴുമണിയോടെയെത്തിയ കാട്ടുകൊമ്പൻ ഇവിടെയുള്ള വഴിയോരക്കട തകർത്തു ആർ ആർ ടി സംഘമെത്തി പടയപ്പയെ കാട്ടിലേക്ക് തുരുത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയിൽ മൂന്നാർ ഉദുമൽപ്പെട്ട് അന്തർ സംസ്ഥാന പാതയിൽ നിലയുറപ്പിച്ച കാട്ടാന ബൈക്ക് യാത്രികരെ ആക്രമിച്ചു.കാട്ടുകൊമ്പൻ പടയപ്പ മതപ്പാട്ടിലാണെന്നും ജാഗ്രത പുലർത്തണമെന്നും വനം വകുപ്പ്.