Banner Ads

ഗിന്നസ് റെക്കോർഡിനെന്ന പേരിൽ; കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടത്തിയ മെഗാ ഭരതനാട്യം പരിപാടിയിലെ തട്ടിപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.

കൊച്ചി: പരിപാടിക്കാവശ്യമായ സാരി നിർമിച്ചു നൽകിയത് കല്യാൺ സിൽക്സ്‌സ് ആണ്.നല്ലൊരു കാര്യത്തിനുവേണ്ടി നൽകിയ സാരി ഈ രീതിയിൽ കൊള്ളലാഭത്തിന് വിറ്റതിൽ കല്യാൺ അത്യപ്തി പ്രകടിപ്പിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ലാഭേച്ഛ കൂടാതെ കലയെ പ്രോത്സാഹിപ്പിക്കുന്നതാണ് കാലാകാലങ്ങളായി കല്യാൺ സിൽക്സിന്റെ രീതിയാണെന്നും മാനേജ്‌മെന്റ് പറയുന്നു. സംഘാടകരുമായി ഉണ്ടാക്കിയ കരാർ പ്രകാരം 12,500 സാരികൾ 390 രൂപയ്ക്ക് നൽകി എന്നാണ് പറയുന്നത് .

എന്നാൽ, നർത്തകിമാരിൽ നിന്നും ഈ സാരിക്കായി 1,600 രൂപയാണ് കൈപ്പറ്റിയത്. പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷൻ നർത്തകിമാരിൽ നിന്നും 5,000 രൂപയിലേറെ കൈപ്പറ്റിയതായി രക്ഷിതാക്കൾ പറയുമ്ബോൾ ഇതുവഴി മാത്രം കോടികൾ സംഘാടകർ കീശയിലാക്കി എന്ന മനസിലാക്കാം. സിനിമാ താരം ദിവ്യ ഉണ്ണി, സിനിമാ സീരിയൽ താരം ദേവി ചന്ദന അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തിരുന്നു പരിപാടിക്കായി കെട്ടിയുയർത്തിയ സുരക്ഷിതമല്ലാത്ത വേദിയിൽ നിന്നും വീണ് ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതരമായി പരിക്കേറ്റതോടെയാണ് സംഘാടകർക്കെതിരെ അന്വേഷണം നടത്തുന്നത്.

മൃദംഗ വിഷന്റെ ഓഫീസ് തട്ടിക്കൂട്ടാണെന്ന വാർത്തകളും അതിനിടെ പുറത്തുവന്നു.സംഘാടകർ പരിപാടിയിലൂടെ കൊള്ളലാഭമുണ്ടാക്കിയെന്നും നർത്തകിമാരിൽ നിന്നും വൻ തുക ഈടാക്കിയെന്നുമുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. പരിപാടിക്ക് മാത്രമായി ഡിസൈൻ ചെയ്യ സാരികൾ കുറഞ്ഞ സമയത്തിനുള്ളിൽ നിർമിക്കുകയും സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകർക്ക് യഥാസമയം കൈമാറുകയും ചെയ്തു. ഇതാണ് 1,600 രൂപയ്ക്ക് സംഘാടകർ നൽകിയത്.

വിവാദങ്ങളിലേക്ക് തങ്ങളുടെ പേര വലിച്ചിഴക്കരുതെന്നും കല്യാൺ സിൽക്സ് മാനേജ്‌മെന്റ് ആവശ്യപ്പെട്ടു.തങ്ങളുടെ ഉത്പന്നങ്ങൾ ഇത്തരം ചൂഷണങ്ങൾക്കായി ഉപയോഗിക്കുന്നതിൽ കടുത്ത അതൃപ്തിയുണ്ട്. പരിപാടിയിൽ ഗുരുതര വീഴ്ച വരുത്തിയ മൃദംഗ വിഷൻ സിഈഒ ഷമീർ അബ്ദുൽ റഹീമിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ദിവ്യ ഉണ്ണി, സിജോയ് വർഗീസ് തുടങ്ങിയവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം

Leave a Reply

Your email address will not be published. Required fields are marked *