
ഇടുക്കി: ശക്തമായ മഴ തുടരുകയും മഴ മുന്നറിയിപ്പ് നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ പൊന്മുടി അണക്കട്ട് തുറന്നു. ഇതോടെ ജില്ലയില്‍ 5 അണക്കെട്ടുകള്‍ തുറന്നിരിക്കുകയാണ്. പൊന്മുടി അണക്കെട്ടിന്റെ രണ്ടാമത്തെ ഷട്ടര്‍ 20 സെന്റീമീറ്ററാണ് ഉയര്‍ത്തിയിരിക്കുന്നത്.
ആവശ്യമെങ്കില്‍ മറ്റ് ഷട്ടറുകളും ഉയര്‍ത്തുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ആദ്യമായിട്ടാണ് മെയ് മാസത്തില്‍ പൊന്മുടി അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുന്നത്.നാല് ദിവസം മുമ്പ് പൊന്മുടി അണക്കെട്ടിലെ ജലനിരപ്പ് 75 ശതമാനം മാത്രമായിരുന്നു. എന്നാല്‍ കഴിഞ്ഞ നാല് ദിവസമായി അതി ശക്തമായ മഴയില്‍ പന്നിയാര്‍ പുഴയിലെ നീരൊഴുക്ക് വര്‍ദ്ധിച്ചതോടെ അണക്കെട്ടിലെ ജലനിരപ്പും പരമാവധി സംഭരണ ശേഷിയില്‍ എത്തുകയായിരുന്നു.
മഴ ശക്ത തുടരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി പൊന്മുടി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകളും ഉയര്‍ത്തുന്നതിന് ജില്ലാ ഭരണ കൂടം അനുമതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാമത്തെ ഷട്ടര്‍ ഇരുപത് സെന്റീമീറ്റര്‍ ഉയര്‍ത്തി ഇരുപത് ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.
ആവശ്യമെങ്കില്‍ മറ്റ് രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തുമെന്ന് എക്‌സിക്കരൂട്ടീവ് എഞ്ചിനീയര്‍ വ്യക്തമാക്കി.ജില്ലയിലെ മറ്റ് അണക്കെട്ടുകളിലേക്കും ഒഴുകി എത്തുന്ന വെള്ളത്തിന്റെ അളവ് വര്‍ധിച്ചു.96.52 മില്ലി മീറ്റര്‍ മഴയാണ് ജില്ലയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പെയ്തത്. ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പ് ആശങ്കപ്പെടേണ്ട സാഹചര്യത്തിലല്ല. 2338.22 അടിയാണ് ഇടുക്കി ഡാമിലെ ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ 124.75 അടിയാണ് ജലനിരപ്പ്.