കൊല്ലം :ചടയമംഗലം വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റുചാരായവും കോടയുമായി രണ്ടുപേരെ ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.ആയൂർ തേവന്നൂർ സനൽ മന്ദിരത്തിൽ സനൽകുമാർ (46), ഇളമാട് വിനോദ് മന്ദിരത്തിൽ വിനോദ് കുമാർ (29) എന്നിവരാണ് പിടിയിലായത്.
സനൽകുമാറിന്റെ സീതക്കുന്നുംപുറത്തുള്ള വീട് കേന്ദ്രീകരിച്ച് സുഹ്യത്തായ വിനോളുമാറുമായി ചേർന്ന് ചാരായം വാറ്റിവരുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ചടയമംഗലം സി.ഐ സുനീഷിന്റെ നിർദേശപ്രകാരം ചടയമംഗലം എസ്.ഐ മോനിഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സനൽകുമാറിന്റെ വീട് റെസ്സ് ചെയ്യുകയായിരുന്നു. സനൽകുമാറിനെയും വിനോദിനെയും വീട്ടിൽ നിന്നുതന്നെ പിടികൂടി