ബംഗാൾ ഉൾക്കടലിലെ അതി തീവ്ര ന്യൂന മർദ്ദം ചുഴലിക്കാറ്റായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആയതിനാൽ സംസ്ഥാനത്ത് ശനിയാഴ്ച മുതൽ മഴ ശക്തമാകും. ശനിയാഴ്ച പത്തനംതിട്ട മുതൽ ഇടുക്കി വരെ അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ടാണ് ഞായറാഴ്ച പത്തനംതിട്ട മുതൽ പാലക്കാട് വരെ ഏഴ് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ചുഴലിക്കാറ്റ് തമിഴ്നാട് തീരത്തിനു സമീപം വഴി ചെന്നൈ തീരത്തിനടുത്തേക്ക് നീങ്ങിയേക്കും. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് താരതമ്യേന മഴ കുറവായിരിക്കും.