കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വൻ വര്‍ധന.പവന് 400 രൂപയാണ് വർദ്ധനവ് ഉണ്ടായത് 53,760 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് ഇന്നത്തെ വില.സ്വർണവില തുടർച്ചയായ നാല് ദിവസങ്ങളിലും ഒരേ നിരക്കിൽ തുടർന്നിരുന്നു. സെപ്റ്റംബർ മാസം തുടക്കത്തിൽ, ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 6720 രൂപയാണ്.50 രൂപയുടെ വര്‍ധനവാണു ഗ്രാ വിലയില്ണ്ടായ മാറ്റം .നാല് ദിവസവും മാറ്റമില്ലാതെ തുടര്‍ന്ന വിലയിലാണ് ഇന്ന് വലിയ വര്‍ധനവുണ്ടായത്.
ഓഗസ്റ് മാസം സ്വർണം വാങ്ങാൻ നല്ല അവസരമുണ്ടായിരുന്നു.എന്നാൽ ഈ അവസരത്തിന് പിന്നാലെ വൻ തിരിച്ചടിയും വിപണിയിൽ നേരിട്ടു.വലിയ വില കുതിപ്പാണ് പിന്നീട് സ്വർണ വിലയിൽ ഉണ്ടായത്.20 ദിവസത്തിനിടെ ഏകദേശം 3000 രൂപ വര്‍ധിച്ച്. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 53,720 രൂപയിലേക്ക് എത്തിയ ശേഷമാണ് സ്വര്‍ണവില കുറയാന്‍ തുടങ്ങിയത്. കഴിഞ്ഞ മാസം 28നാണ് 53,720 രൂപയിലേക്ക് സ്വര്‍ണവില കുതിച്ചത്.