കൊച്ചി: ഇന്ന് ഒരുപവൻ സ്വർണത്തിനു 160 രൂപ കുറഞ്ഞു 56,800 രൂപയായി. സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിക്കുന്ന സ്വര്‍ണവിലയില്‍ നേരിയതോതിൽ ഇടിവാണ്. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 7100 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.57000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് സ്വര്‍ണവില ഇന്ന് ബ്രേക്കിട്ടത്.വെള്ളിയാഴ്ച 56,960 രൂപയായി ഉയര്‍ന്നാണ് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. തുടര്‍ന്ന് ശനിയാഴ്ച വിലയില്‍ മാറ്റം ഉണ്ടായിരുന്നില്ല.മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് തിരുത്തിയാണ് കഴിഞ്ഞ മാസം മുതല്‍ സ്വര്‍ണവില ഓരോ ദിവസവും പുതിയ ഉയരം കുറിച്ച് കുതിക്കുന്നത്.