Banner Ads

സ്വർണവില റോക്കറ്റ് പോലെ! ഇന്ന് പവന് കൂടിയത് 230 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്ന് 1,08,600 രൂപയാണ് വിപണി വില. ഇന്നലത്തെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പവന് ഒറ്റയടിക്ക് 1,840 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 13,575 രൂപ എന്ന നിരക്കിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഇന്നലെ വിപണിയിൽ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. രാവിലെ 1,06,120 രൂപയായിരുന്ന പവൻ വില രാത്രിയോടെ 1,06,760 രൂപയിലെത്തിയിരുന്നു. എന്നാൽ ഇന്ന് രാവിലെ വില കുതിച്ചുയരുകയായിരുന്നു. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത വിലക്കയറ്റത്തിന് കാരണമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അറിയിച്ചു. ഇക്കഴിഞ്ഞ മാർച്ച് 23-ന് സ്വർണവില 99,480 രൂപയായിരുന്നു.