Banner Ads

ബിഗ് ബോസിൽ നിന്ന് നിയമസഭയിലേക്ക്; തൃക്കാക്കര പിടിക്കാൻ അഖിൽ മാരാർ

കൊച്ചി : കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോരാട്ടം കടുപ്പിച്ച് എൻഡിഎ. എൻഡിഎയുടെ ഭാഗമായ ട്വന്റി 20 മൂന്ന് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ കൂടി പ്രഖ്യാപിച്ചു. സംവിധായകനും ബിഗ് ബോസ് ജേതാവുമായ അഖിൽ മാരാർ തൃക്കാക്കരയിൽ നിന്ന് ജനവിധി തേടും. തിരുവമ്പാടിയിൽ സണ്ണി തോമസും തൃക്കരിപ്പൂരിൽ രവി കുളങ്ങരയും മത്സരിക്കും.

കോൺ​ഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ കുന്നത്തുനാട്ടില്‍ മത്സരിക്കും. 47 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചത്.