മുൻ ഐ എസ് ആർ ഒ ചെയർമാൻ ഡോ.കെ കസ്‌തൂരിരംഗൻ അന്തരിച്ചു.
9 വർഷം ഐ എസ് ആർ ഒ ചെയർമാൻ ആയിരുന്നു.രാജ്യം പത്മവിഭൂഷൻ നൽകി ആദരിച്ച പ്രതിഭ കൂടിയാണ് .ബഹിരാകാശ മേഖലയിൽ നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് കെ കസ്‌തൂരിരംഗൻ.2003 മുതൽ 2009 വരെ രാജ്യസഭാ എംപി ആയിരുന്നു.ആസൂത്രണ കമ്മീഷൻ അംഗം എന്നീ നിലയിലും പ്രവർത്തിച്ചിട്ടുണ്ട് . ഇന്ത്യൻ ചാന്ദ്രയാത്രാ പദ്ധതിയുടെ തുടക്കകാരനായിരുന്നു അദ്ദേഹം.എൺപത്തിനാലാം വയസ്സിൽ ബെംഗളൂരുവിലായിരുന്നു അന്ത്യം.1994 മുതൽ 2003 വരെ ഐ എസ് ആർ ഒ ചെയർമാനായി പ്രവർത്തിച്ചു.വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.