Banner Ads

നേപ്പാളില്‍ പ്രളയദുരിതം: പൊലിഞ്ഞത് 217 ജീവനുകൾ

നേപ്പാളില്‍ മരിച്ചവരുടെ എണ്ണം 217 ആയി കിഴക്കൻ, മധ്യ നേപ്പാളിലെ വലിയ പ്രദേശങ്ങള്‍ എല്ലാം തന്നെ വെള്ളത്തിനടിയിലാണ്. കാഠ്മണ്ഡുവില്‍ മാത്രം ഇതുവരെ അൻപതിലധികം പേര് മരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

28 പേരെ കാണാനില്ലെന്നാണ് വിവരം.സെപ്റ്റംബർ 26ന് തുടങ്ങിയ ദുരിതത്തില്‍ ആയിരക്കണക്കിന് ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.നേപ്പാള്‍ ആർമി, സായുധ പോലീസ് സേന, നേപ്പാള്‍ പോലീസ് എന്നിവയുള്‍പ്പെടെ 20,000-ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥരെ തിരച്ചില്‍, രക്ഷാപ്രവർത്തനം, ദുരിതാശ്വാസ വിതരണം എന്നിവയ്ക്കായി വിന്യസിച്ചിട്ടുണ്ട്.

143 പേർക്ക് പ്രളയക്കെടുതിയില്‍ പരിക്ക് പറ്റിയതായി ആഭ്യന്തരമന്ത്രിയുടെ വക്താവ് ഋഷിറാം തിവാരി അറിയിച്ചു. ഇവരെ വിവിധ ആശുപത്രികളില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചുവെന്നും അദ്ദേഹം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *