ബംഗളൂരു:ഇന്നലെ രാത്രി എട്ട് മണിക്ക് 17.4 മില്ലിമീറ്റർ മഴയാണ് ബെംഗളൂരു സിറ്റിയില്‍ പെയ്തത്. ഇന്ന് ബംഗളൂരുവില്‍ യെല്ലോ അലേർട്ടാണ് നിലവിലുള്ളത്.ബംഗളൂരു നഗരത്തില്‍ കനത്ത മഴ തുടരുന്നു. പലയിടങ്ങളും വെള്ളത്തില്‍ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.രാജരാജേശ്വരി നഗർ, കെങ്കേരി, ഹെബ്ബാള്‍ ജങ്ഷൻ, നാഗവാര, ഹൊറമാവ്, ഹെന്നൂർ, കസ്തൂരി നഗർ, രാമമൂർത്തി നഗർ, വിൻഡ്‌സർ മാനർ അണ്ടർപാസ്-മെഹ്‌ക്രി സർക്കിള്‍, ഔട്ടർ റിംഗ് റോഡ് എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപെട്ടിട്ടുണ്ട്.പലയിടങ്ങളിലും ട്രാഫിക് ബ്ലോക്കുകളും രൂപപെട്ടിട്ടുണ്ട്.