അഗർത്തല: 62കാരിയെ അമ്മയെ മരത്തിൽ കെട്ടിയിട്ട് മക്കള്‍ ജീവനോടെ കത്തിച്ചു.
ഒന്നര വർഷം മുമ്ബ് ഭർത്താവ് മരിച്ച ഇവർ മക്കളോടൊപ്പമായിരുന്നു താമസം.
ത്രിപുരയിലെ ഖമർബാരിയില്‍ ശനിയാഴ്ചയായിരുന്നു സംഭവം.കുടുംബ വഴക്കാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.മധ്യവയസ്ക്കയായ സ്ത്രീയെ ജീവനോടെ കത്തിച്ചുവെന്ന് വിവരത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തുകയായിരുന്നു.സംഭവത്തില്‍ മക്കളെ അറസ്റ്റ് ചെയ്തതായും ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയാതായി ജിറാനിയയിലെ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസർ കമല്‍ കൃഷ്ണ കൊളോയി പറഞ്ഞു.