ജസ്റ്റിസുമാരായ ഡോ. എകെ ജയശങ്കരൻ നമ്ബ്യാർ, പി. ഗോപിനാഥ് എന്നിവർ ഉൾപ്പെട്ട പ്രത്യേക ഡിവിഷൻ ബെഞ്ച് വൈകിട്ട് മൂന്നരയ്ക്കാണ് ഹർജികളിൽ വാദം കേൾക്കുന്നത്.ഇക്കാര്യത്തിൽ അഭിഭാഷകർ വിഷയം വീണ്ടും പ്രത്യേക ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഉന്നയിച്ചേക്കും. തൃപ്പൂണിത്തുറ പൂർണ്ണത്രയീശ ക്ഷേത്രത്തിലെ ആന എഴുന്നള്ളത്തിന് മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കാത്തതിനാൽ കേസെടുത്ത വിവരം വനം വകുപ്പ് നേരത്തെ കോടതിയെ അറിയിച്ചിട്ടുണ്ട്.
മാർഗ്ഗ നിർദ്ദേശങ്ങളിൽ ഇളവ് വരുത്താനാവില്ലെന്നാണ് ഹൈക്കോടതിയുടെ കർശന നിലപാട്. സ്വമേധയാ സ്വീകരിച്ച ഹർജികൾ പരിഗണിക്കുന്ന ഡിവിഷൻ ബെഞ്ച് ജഡ്മിമാർക്കെതിരെ പൂരപ്രേമി സംഘം ചീഫ് ജസ്റ്റിസിന് പരാതി നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ഹർജികൾ വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്.ഹൈക്കോടതി പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങളിൽ ഇളവ് വരുത്തുന്നതിൽ മതിയായ കാരണങ്ങളുണ്ടെങ്കിൽ അറിയിക്കണമെന്നാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം.