Banner Ads

മദ്യപിച്ച്‌ റെയില്‍വേ ഗേറ്റ് തുറക്കാതെ ഗതാഗത തടസം സൃഷ്ടിച്ചു; ഗേറ്റ്മാൻ അറസ്റ്റില്‍.

തലശേരി :മദ്യപിച്ച്‌ ബോധo കേട്ട് അടച്ചിട്ട റെയില്‍വേ ഗേറ്റ് തുറക്കാതെ ഗതാഗത തടസം സൃഷ്ടിച്ച ഗേറ്റ്മാൻ അറസ്റ്റിലായ്. പിണറായി എരുവട്ടി സ്വദേശി കെ.വി.സുധീഷിനെയാണ്(48) കണ്ണൂർ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തത്.സിഗ്നല്‍ ലഭിക്കാതത്തിനെ തുടർന്ന് മംഗളൂരു- തിരുവനന്തപുരം മാവേലി എക്സ്പ്രസ് ഗേറ്റിന് സമീപം പിടിച്ചിട്ടു.കൂടാതെ സിഗ്നല്‍ ലഭിക്കാതെ താഴെചൊവ്വ, താഴെചൊവ്വ- സിറ്റി റാഡ്, മുഴപ്പിലങ്ങാട് കുളുംബസാർ, എടക്കാട് ബീച്ച്‌ റോഡ്, മഠം എന്നീ റെയില്‍വേ ഗേറ്റുകളും ഏറെ സമയം അടഞ്ഞുകിടന്നു.

കോയമ്ബത്തൂർ – കണ്ണൂർ എക്സ്പ്രസിന് കടന്ന് പോകാനാണ് റെയില്‍വേ ഗേറ്റ് അടച്ചിട്ടത്. സംഭവം ഇന്നലെ രാത്രി 8.30 തോടെ നടാല്‍ ഗേറ്റിലായിരുന്നു.പാസഞ്ചർ കടന്നുപോയി 10 മിനിട്ട് കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാതായതോടെയാണ് യാത്രക്കാർ ക്യാബിനിലെത്തി നോക്കിയപ്പോഴാണ് മദ്യലഹരിയില്‍ അവശനായ കിടക്കുന്ന ഗേറ്റ്മാനെ കണ്ടത്. ഇവർഎടക്കാട് പൊലിസിനെ വിവരം അറിയിക്കുകമായിരുന്നു.തുടർന്ന് പോലീസ് എടക്കാട് റെയില്‍വേ സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമായെത്തിയാണ് മാവേലി എക്സ്പ്രസിന് സിഗ്നല്‍ നല്‍കിയത്.വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടതിനാല്‍ ഗേറ്റുകള്‍ തുറന്നശേഷവും ഏറെ നേരം ഗതാഗത തടസ്സം അനുഭവപെട്ടു

Leave a Reply

Your email address will not be published. Required fields are marked *