Banner Ads

കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കും ; ഫെഫ്ക

കൊച്ചി :  ഫെഡറേഷൻ ഓഫ് ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് കേരള (ഫെഫ്ക) ലൈംഗികാതിക്രമവുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികളുടെ പേരുകൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ അംഗങ്ങൾ ഉൾപ്പെടുന്ന കോർ കമ്മിറ്റി രക്ഷപ്പെട്ടവർക്ക് പിന്തുണയും സഹായവും നൽകും.  കൂടാതെ, ഫെഫ്ക അച്ചടക്ക നടപടിയും പ്രഖ്യാപിച്ചു. കൂടാതെ, കുറ്റാരോപിതരായ അംഗങ്ങൾക്കെതിരെ നടപടിയെടുക്കു. അമ്മ എക്സിക്യൂട്ടീവിൻ്റെ രാജി സമഗ്രമായ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ഫെഫ്ക പ്രതീക്ഷിക്കുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാതിക്രമ പരാമർശമുള്ള ആളുകളുടെ പേര് പുറത്ത് വരണം എന്നാണ് ഫെഫ്ക എടുത്തിരിക്കുന്ന നിലപാട്. അതിജീവിതകൾക്ക് സഹായം നൽകാൻ സ്ത്രീ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപെടുത്തും. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങൾക്കെതിരെ അച്ചട നടപടി സ്വീകരിക്കുമെന്നും ഫെഫ്ക നിലപാട് എടുത്തിരിക്കുന്നു.

വ്യക്തിത്വങ്ങളും സംഘടനകളും മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ഉയർത്തുന്ന ആഴമേറിയ വിമർശനങ്ങളും സൂക്ഷ്‌മമായി പരിഗണിക്കപ്പെടും. ഹേമകമ്മിറ്റി റിപ്പോർട്ടിൽ ലൈംഗികാതിക്രമം നടത്തിയതായി പരാമർശമുള്ള മുഴുവനാളുകളുടെയും പേര് വിവരങ്ങൾ പുറത്ത് വരണമെന്നാണ് ഫെഫ്കയുടെ സുചിന്തമായ അഭിപ്രായം. ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ കൂടുതലെന്തെങ്കിലും പറയുന്നത് ഉചിതമാവില്ല. സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ അതിജീവിതകൾക്ക് പരാതിപ്പെടുവാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ ഫെഫ്ക സ്വാഗതം ചെയ്യുന്നു. അതിജീവിതമാരെ പരാതി നല്കുന്നതിലേക്കും നിയമപരമായ നടപടികളിലേക്കും സന്നദ്ധരാക്കാനും സാധ്യമായ എല്ലാ നിയമ സഹായങ്ങളും അവർക്ക് ഉറപ്പാക്കാനും ഫെഫ്കയിലെ സ്ത്രീ അംഗങ്ങളുടെ കോർ കമ്മിറ്റിയെ ചുമതലപ്പെടുത്തും.

പ്രത്യേക അന്വേഷണ സംഘത്തെ സമീപിക്കാനും നിയമ നടപടികൾ തുടങ്ങിവെയ്ക്കാനുമുള്ള അതിജീവിതകൾക്കുള്ള ഭയാശങ്കകളെ അകറ്റാൻ വിദഗ്ദ്ധരായ ഒരു ക്ലിനിക്കൽ സൈക്കോളജിസ്റ്റിന്റെ സേവനം ലഭ്യമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുറ്റാരോപിതരായ ഫെഫ്ക അംഗങ്ങളുടെ കാര്യത്തിൽ മുൻകാലങ്ങളിലെന്ന പോലെ പോലീസ് അന്വേഷണത്തിലോ, കോടതി നടപടികളിലോ വ്യക്തമായ പരാമർശങ്ങളോ കണ്ടെത്തലുകളോ അല്ലെങ്കിൽ അറസ്റ്റ് പോലുള്ള നടപടികളോ ഉണ്ടായാൽ വലിപ്പ ചെറുപ്പമില്ലാതെ സംഘടനാപരമായ അച്ചടക്ക നടപടികൾ സ്വീകരിക്കും” എന്നാണ് ഫെഫ്കയുടെ വാർത്താകുറിപ്പിൽ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *