അങ്കമാലി: മഴ പെയ്താല്‍ നായത്തോട് സ്കൂള്‍ ജംഗ്ഷനില്‍ നിന്ന് ശിവ നാരായണ ക്ഷേത്രത്തിലേക്കുള്ള റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണ്. അങ്കമാലി നഗരസഭ 16-ാം വാർഡിലെ ടെമ്ബിള്‍ റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ ലക്ഷങ്ങള്‍ ചെലവഴിച്ചിട്ടും വെള്ളക്കെട്ടിന് മാത്രം പരിഹാരമായില്ല.
ഹയർ സെക്കൻഡറി സ്കൂള്‍, വിവിധ മതസ്ഥരുടെ ആരാധനാലയങ്ങള്‍, വായനശാലകള്‍, സർവീസ് സഹകരണ ബാങ്കിന്റെ ബ്രാഞ്ച് ഓഫീസ് എന്നീ പ്രധാന കേന്ദ്രങ്ങളിലേക്ക് നിരവധി പേരാണ് ദിനംതോറും കാല്‍ നടയായും വാഹനങ്ങളിലും യാത്ര ചെയ്യുന്നത്. ലക്ഷങ്ങള്‍ ചെലവഴിച്ച് റോഡിന്റെ പുനരുദ്ധാരണം നടത്തിയെങ്കിലും തുക പാഴായതല്ലാതെ ഒരു ഫലവും കാണാൻ കഴിഞ്ഞിട്ടില്ല. ഈ റോഡുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഇതിനകം തന്നെ അധികാരികള്‍ക്ക് നല്‍കിയിട്ടും നടപടി ഉണ്ടായിട്ടില്ല.നഗരസഭാ അധികൃതരുടെ അനാസ്ഥയാണ് റോഡ് ഇങ്ങനെ മോശം അവസ്ഥയ്ക്ക് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളക്കെട്ട് യാത്രതടസം സൃഷ്ടിക്കുന്നതിന് മാത്രമല്ല നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുന്നതായി നാട്ടുകാർ പറയുന്നു