ഡല്‍ഹി: 10,12 ക്ലാസ് ഒഴികെ മറ്റെല്ലാ ക്ലാസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ഓണ്‍ലൈനായി ക്ലാസുകള്‍ എടുക്കാം. അവശ്യസാധനങ്ങള്‍ കൊണ്ടുപോകാൻ ഉപയോഗിക്കുന്നവ ഒഴികെ ഡല്‍ഹിയിലേക്ക് പ്രവേശിക്കുന്ന ഡീസല്‍, പെട്രോള്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തി. എല്‍എൻജി, സിഎൻജി, ഇലക്ട്രിക് ട്രക്കുകള്‍ക്ക് ഇളവുണ്ട്. ഹൈവേകള്‍, റോഡുകള്‍, മേല്പാലങ്ങള്, പൈപ്പ് ലൈനുകള്‍ എന്നിവയുമായി ബന്ധപ്പെട്ടത് ഒഴികെ മറ്റുള്ള നിർമാണ പ്രവർത്തനങ്ങള്‍ നിരോധിക്കും.
ശൈത്യം തീവ്രമാവുകയും വായു ഗുണനിലവാരം ‘ഗുരുതര’മായി തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗ്രേഡഡ് റെസ്പോണ്‍സ് ആക്ഷൻ പ്ലാൻ (ഗ്രാപ്) 4 പ്രോട്ടോക്കോള്‍ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ.രാവിലെ 8 മണി മുതല്‍ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു.കോളജുകളിലെയും റഗുലർ ക്ലാസ് ഒഴിവാക്കി ഓണ്‍ലൈനാക്കാം. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുക, റജിസ്ട്രേഷൻ നമ്ബറുകളുടെ ഒറ്റ-ഇരട്ട അടിസ്ഥാനത്തില്‍ വാഹനങ്ങള്‍ ഓടിക്കാൻ അനുവദിക്കുക തുടങ്ങിയ നടപടികളും സ്വീകരിക്കും. കുട്ടികള്‍, പ്രായമായവർ, ശ്വാസകോശ രോഗികള്‍, ഹൃദ്രോഗികള്‍, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിവർ ഔട്ഡോർ പ്രവർത്തനങ്ങള്‍ ഒഴിവാക്കണമെന്നും വീടിനുള്ളില്‍ കഴിയണമെന്നും നിർദേശമുണ്ട്.