Banner Ads

സംസ്കാരം സമരം ചെയ്ത് ഉണ്ടാക്കുന്നതല്ല”; ഐസക്കിന് പിഷാരടിയുടെ മറുപടി!

പാലക്കാട്: സംസ്കാരം സമരം ചെയ്താല്‍ കിട്ടുന്നതല്ല,തനിക്ക് തോമസ് ഐസക്കിനോട് സ്നേഹം മാത്രമാണുള്ളതെന്നും പാലക്കാട്ടെ യുഡിഎഫ് സ്ഥാനാർഥി രമേഷ് പിഷാരടി. അനാവശ്യപരാമർശങ്ങള്‍ക്ക് താനില്ലെന്നും രമേഷ് പിഷാരടി പറ‍ഞ്ഞു.ഐസക്കിനോട് ഒപ്പം നിന്ന് മറുപടി പറയാനില്ല. കലാകാരന്മാർ ഇന്നുമുതലാണ് സിപിഎമ്മിന് വെറുക്കപ്പെട്ടവരായതെന്നും രമേഷ് പിഷാരടി ആരോപിച്ചു.

ഒപ്പം നില്‍ക്കാത്തവർ വെറുക്കപ്പെടേണ്ടവർ ആണെന്ന നിലപാട് ശരിയല്ലെന്നും രമേഷ് കൂട്ടിച്ചേർത്തു.കോമാളി വേഷം കെട്ടുന്ന ഇതേ തരത്തിയുലുള്ള നടന്മാരെ സ്ഥാനാര്‍ത്ഥിയാക്കിയിട്ട് വോട്ട് കിട്ടുന്നില്ല എന്ന് പറഞ്ഞിട്ട് വല്ല കാര്യവുമുണ്ടോ എന്നായിരുന്നു തോമസ് ഐസക്ക് പരാമര്ശിച്ചിരുന്നത്.പാലക്കാട് എല്ലാ പ്രചാരണങ്ങള്‍ക്കും മുകളില്‍ ജനങ്ങള്‍ എന്റെ സ്ഥാനാർത്ഥിത്വം ഏറ്റെടുത്തുകഴിഞ്ഞു. സാധാരണ സിനിമയെ കുറിച്ച്‌ പറയാറുണ്ട്, മൗത്ത് പബ്ലിസിറ്റി ലഭിച്ചാല്‍ വിജയം ഉറപ്പെന്ന്. അതാണിവിടെയും കാണുന്നുണ്ട്. നടക്കുന്ന എല്ലാ പ്രചാരണവും ജനം എല്ലാം മനസിലാക്കുന്നുണ്ടെന്നും രമേഷ് പിഷാരടി കൂടീട്ടിച്ചേർത്തു