ന്യൂഡല്‍ഹി: വോട്ടിങ് മെഷീനെ കുറിച്ചും വോട്ടെണ്ണലുമായി ബന്ധപ്പെട്ടും പരാതികള്‍ ഉയരുന്നുണ്ട്. ബി.ജെ.പി ജനാധിപത്യത്തെ അട്ടിമറിച്ചെന്നും കോണ്‍ഗ്രസ് നേതാക്കള്‍ കുറ്റപ്പെടുത്തി.ഹരിയാന നിയമസഭയില്‍ തെരഞ്ഞെടുപ്പ് ഫലം തീർത്തും അപ്രതീക്ഷിതമാണ്.
ന്യൂഡല്‍ഹിയില്‍ നടത്തിയ വാർത്തസമ്മേളനത്തിലാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. യഥാർഥ്യത്തിന് വിരുദ്ധമാണ് തെരഞ്ഞെടുപ്പ് ഫലം. ഹിസാർ, മഹേന്ദ്രഗഢ്, പാനിപ്പത്ത് എന്നീ ജില്ലകളില്‍ കൃത്രിമം നടന്നതായി പ്രവർത്തകർ പരാതി അറിയിച്ചിട്ടുണ്ടെന്നും നേതാക്കള്‍ വ്യക്തമാക്കി.
അംഗീകരിക്കാനാകില്ല. പല മണ്ഡലങ്ങളില്‍നിന്നും പരാതികള്‍ വരുന്നുണ്ടെന്നും മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറയുന്നു.ആദ്യഘട്ട ഫലം പുറത്തുവന്നപ്പോള്‍ കൂറ്റൻ ലീഡ് നേടി മുന്നേറിയിരുന്ന കോണ്‍ഗ്രസ് പൊടുന്നനെയാണ് പിന്നാക്കം പോയത്.