Banner Ads

തൃശൂരിൽ വിദ്യാര്‍ത്ഥിയെ കാണാതായതായി

തൃശൂര്‍: തൃശൂര്‍ എരുമപ്പെട്ടിയില്‍ വിദ്യാര്‍ത്ഥിയെ കാണാതായതായി എന്നാണ് പരാതി.ഇന്നലെ രാവിലെ സ്‌കൂളിലേക്കെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് സ്‌കൂള്‍ അധികൃതരുമായി ബന്ധപ്പെട്ടപ്പോള്‍ കുട്ടി സ്‌കൂളിലെത്തിയില്ലെന്ന് മനസിലാകുകയായിരുന്നു.വരവൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ്. തോന്നല്ലൂര്‍ സ്വദേശി മന്തിയത്ത് വീട്ടില്‍ സുരേഷിന്റെ മകനായ 16കാരന്‍ അനന്തനെയാണ് കാണാതായത്. കുടുംബത്തിന്റെ പരാതിയില്‍ എരുമപ്പെട്ടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *