Banner Ads

റെക്കോർഡ് വിലയിൽ തേങ്ങ; കൊപ്രയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരുന്നു

അടിമാലി :തേങ്ങവില റെക്കോർഡ് ഉയരത്തിലെത്തിയതോടെ പച്ചത്തേങ്ങക്കൊപ്പം കൊപ്രയ്ക്കും വെളിച്ചെണ്ണക്കും വിലയിൽ വൻ വർദ്ധന. ചിരട്ടയ്ക്കും ചകിരിക്കും ആവശ്യക്കാർ വർധിച്ചതോടെ തേങ്ങ കിട്ടാക്കനിയായി മാവുന്ന സ്ഥിതിയാണ്. വലിപ്പത്തിനനുസരിച്ച് തേങ്ങ ഒന്നിന് 35 മുതൽ 40 രൂപവരെ കച്ചവടക്കാർ നൽകുന്നുണ്ട്.

കിലോഗ്രാമിന് 90 രൂപക്കാണ് ചില്ലറ വിൽപ്പന.കിലോക്ക് 230 മുതൽ 240 വരെ ലഭിക്കുന്നുണ്ടെങ്കിലും കൊപ്ര കിട്ടാനില്ലാത്ത സ്ഥിതിയാണ്. വെളിച്ചെണ്ണ ലിറ്ററിന് 450 കടന്നു. ചിരട്ട കിലോഗ്രാമിന് 25 രൂപ നൽകി ആവശ്യക്കാർ കൊണ്ടുപോകുന്നുണ്ട്. തമിഴ്നാട്ടിൽ ചിരട്ടക്കും, ചകിരിക്കും അവശ്യക്കാർ വർധിച്ചതാണ് കാരണം. മാളുകളിൽ പ്ലാസ്റ്റിക് പേപ്പർ കപ്പുകൾക്കു പകരമായി ചായ നൽകാൻ ചിരട്ടകൊണ്ടുള്ള കപ്പുകളാണ് ഉപയോഗിക്കുന്നതെന്ന് കർഷകർ പറയുന്നു.