Banner Ads

വിജയദശമി നാളില്‍ കുഞ്ഞുങ്ങളെ മടിയിലിരുത്തി ആദ്യാക്ഷരം എഴുതിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കൊച്ചി: സൗപർണ്ണിക, നതാലിയ, അലൈഖ, നമിത്, വമിക, ഘയാല്‍ എന്നീ കുഞ്ഞുങ്ങളെയാണ് മുഖ്യമന്ത്രി എഴുത്തിനിരുത്തിയത്. കുഞ്ഞുങ്ങള്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചിരുന്നു.വിദ്യാഭ്യാസമെന്ന പ്രക്രിയയുടെ പ്രാധാന്യവും ഈ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ന് വിദ്യാരംഭ ദിനമാണ്.

നിരവധി കുഞ്ഞുങ്ങള്‍ ഈ വിദ്യാരംഭ ദിനത്തില്‍ അറിവിന്റെ ലോകത്തേക്ക് ആദ്യ ചുവട് വെക്കുകയാണ്. വളർന്നു വരുന്ന തലമുറകള്‍ക്ക് വേണ്ടി കൂടുതല്‍ മെച്ചപ്പെട്ട വിദ്യാഭ്യാസ സൗകര്യങ്ങളും പഠനാന്തരീക്ഷവും ഒരുക്കാൻ നമുക്ക് സാധിക്കണം കുട്ടികള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ട് പിണറായി വിജയൻ ഫെയ്സ് ബുക്കില്‍ കുറിച്ചു.ആറ് കുട്ടികള്‍ക്കാണ് മുഖ്യമന്ത്രി ആദ്യാക്ഷരം കുറിച്ച്‌ നല്‍കിയത്.

കൃഷിമന്ത്രി പി പ്രസാദ് കുട്ടികളെ എഴുത്തിനിരുത്തുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരത്തെ വീട്ടില്‍ കുട്ടികള്‍ക്ക് ആദ്യാക്ഷരം പകർന്നുനല്‍കി. കൃഷിമന്ത്രി പി പ്രസാദ് ചേർത്തലയിലെ തന്റെ ക്യാമ്ബ് ഓഫീസിലും മന്ത്രി വീണാ ജോർജ് സരസകവി മൂലൂർ സ്മാരക മന്ദിരത്തിലും കുഞ്ഞുങ്ങളെ എഴുത്തിനിരുത്തി. വിദ്യാരംഭം ചടങ്ങിന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ ക്ഷേത്രങ്ങളില്‍ നിരവധി കുട്ടികളാണ് ആദ്യാക്ഷരം കുറിച്ചത്.

 

.

 

 

 

Leave a Reply

Your email address will not be published. Required fields are marked *