Banner Ads

സൈനികൻ തോമസ് ചെറിയാനെ അനുശോചിച്ച്‌ മുഖ്യമന്ത്രി.

56 വർഷം മുൻപ് ലേ ലഡാക്കില്‍ വിമാനാപകടത്തില്‍ മരിച്ച മലയാളി തോമസ് ചെറിയാന് ആദരം അര്‍പ്പിക്കുന്നുവെന്നും ബന്ധുമിത്രാദികളുടെ വ്യസനത്തില്‍ പങ്കുചേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ അറിയിച്ചു.

ഫേസ്ബുക് കുറിപ്പ് ഇങ്ങനെ

ഹിമാചല്‍ പ്രദേശിലെ മഞ്ഞുമലയില്‍ 1968 ല്‍ ഉണ്ടായ വിമാന അപകടത്തില്‍ കാണാതായ, സൈനികൻ പത്തനംതിട്ട ഇലന്തൂർ സ്വദേശി തോമസ് ചെറിയാന്റെ ശരീര ഭാഗങ്ങള്‍ കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. 56 വർഷങ്ങള്‍ക്കുശേഷം മൃതദേഹത്തിന്റെ ഭാഗങ്ങളെങ്കിലും ലഭിച്ചത് വേർപാടിന്റെ വേദനയിലും ആശ്വാസം പകരുന്നതാണ് കുടുംബത്തിനും.തോമസ് ചെറിയാന് ആദരം അർപ്പിക്കുന്നു. ബന്ധുമിത്രാദികളുടെ വ്യസനത്തില്‍ പങ്കുചേരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *