കൊച്ചി: ആന്റോ ജോസഫ്. അനില്‍ തോമസ്. ബി രാഗേഷ് എന്നിവരടക്കം ഒന്‍പത് പേര്ക്കെതിരെസ്ത്രീത്വത്തെ അപമാനിച്ചുവെന്ന വനിതാ നിര്‍മ്മാതാവിന്റെ പരാതിയില്‍ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് ഭാരവാഹികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.എറണാകുളം സെൻട്രല്‍ പൊലീസാണ് കേസെടുത്തത്.ഒരു സിനിമയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനാണെന്ന പേരിൽ വിളിച്ചുവരുത്തി മോശമായി പെരുമാറുക യായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ നേരിട്ടാണ് വനിതാ സംവിധായിക പരാതി നൽകിയത്