Banner Ads

ഇരുമുടിക്കെട്ടില്‍ കർപ്പൂരം, സാബ്രാണി, പനിനീര് എന്നിവ ഒഴിവാക്കണം

ശബരിമല തീർത്ഥാടകർ ഇരുമുടിക്കെട്ടില്‍ നിന്നും മൂന്ന് സാധനങ്ങള്‍ ഒഴുകുവാക്കണമെന്ന് ദേവസ്വം ബോർഡിന്റെ പുതിയ നിർദ്ദേശം,ഭക്തർ ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന് സാധനങ്ങളില്‍ വലിയൊരു ഭാഗവും മാലിന്യമായി കൊണ്ടുപോയി കത്തിച്ചു കളയുകയാണ് ചെയ്യുന്നത്. ഈ സാഹചര്യം മുൻനിർത്തിയാണ് നീക്കമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.കർപ്പൂരം, സാബ്രാണി, പനിനീര് എന്നിവ ഒഴിവാക്കണമെന്നാണ് അറിയിപ്പ്.

ഇരുമുടികെട്ടിലെ മുൻ കെട്ട്- ശബരിമലയില്‍ സമർപ്പിക്കാനും , പിൻകെട്ട്- ഭക്ഷണ പദാർത്ഥങ്ങള്‍ എന്നിങ്ങനെയാണ് ക്രമീകരിക്കുന്നത് അതാണ് രീതി.എന്നാല്‍ പഴയകാലത്ത് അയ്യപ്പ ഭക്തന്മാർ നടന്നാണ് ശബരിമലയിലെത്തിയിരുന്നത്. അവർക്ക് ഇടയ്ക്ക് ഭക്ഷണം പാകം ചെയ്ത് കഴിക്കാനുള്ള നാളികേരം, അരി തുടങ്ങിയവ പിൻകെട്ടില്‍ കൊണ്ടുവരുകയാണ് രീതി. ഇപ്പോള്‍ അതിൻറെ ആവശ്യമില്ല. അതിനാല്‍ പിൻകെട്ടില്‍ കുറച്ച്‌ അരി മാത്രം കരുതിയാല്‍ മതി. അത് ശബരിമലയില്‍ സമർപ്പിച്ച്‌ നിവേദ്യം വാങ്ങാൻ സാധിക്കും.

മുൻകെട്ടില്‍ ആവശ്യമില്ലാത്ത ചന്ദനത്തിരി, കർപ്പൂരം, പനിനീർ ഇവയെല്ലാം ഒഴിവാക്കേണ്ടതാണ്. ഇതും അവിടെ ഉപയോഗിക്കുന്നില്ല. മുൻകെട്ടില്‍ ഉണക്കലരി, നെയ്യ് തേങ്ങ, ശർക്കര, കദളിപ്പഴം, വെറ്റില, അടയ്ക്ക, കാണിപൊന്ന് ഇവ മാത്രം മതിയാകുമെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്.ഇപ്പോള്‍ ശബരിമലയില്‍ വരുന്ന അയ്യപ്പ ഭക്ത ജനങ്ങള്‍ കൊണ്ടുവരുന്ന ഇരുമുടികെട്ടില്‍ ധാരാളം പ്ലാസ്റ്റിക് കടന്നുവരുന്നുണ്ട്. ഇത് ശബരിമലയില്‍ വലിയ പാരിസ്ഥിതിക പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇപ്പോള്‍ ഇരുമുടികെട്ടില്‍ ആവശ്യമില്ലാത്ത പല സാധനങ്ങളും നിറച്ചാണ് വരുന്നത്. ഇത് ഒഴിവാക്കേണ്ടതാണെന്നാണ് ദേവസ്വം ബോർഡിന്റെ പക്ഷം

Leave a Reply

Your email address will not be published. Required fields are marked *