Banner Ads

മത്സ്യതൊഴിലാളി കുടുംബത്തെ വെള്ളം കുടിപ്പിച്ച് ; വാട്ടർ അതോറിറ്റിയുടെ ബില്ല്

തിരുവനന്തപുരം: 70,000 ലധികം രൂപയുടെ ബില്ല് വന്നിരിക്കുന്നത്. ആദ്യ പ്രാവിശം 40,000 ത്തിലധികം രൂപയുടെ ബില്ല് വന്നത്.വടു വച്ചാൽ വീട്ടിൽ റംലാബീവിക്കാണ് അമിതമായ ബില് വന്നത് തുടർന്ന് അടുത്ത ബില്ല് വന്നപ്പോൾ തുക 70,000 രൂപയോളമായി.വീട്ടമ്മ വാട്ടർ അതോറിറ്റിയുടെ കാഞ്ഞിരംകുളം സെക്ഷനുമായി ബന്ധപ്പെട്ടെങ്കിലും പരിഹാരമായില്ല.ഈ തുകയും അടയ്ക്കാനില്ലാത്തതിനാൽ കണക്ഷൻ വിഛേദിച്ചതായി റംലാബീവി പറഞ്ഞു.

12 വർഷമായി ഉപയോഗിക്കുന്ന വാട്ടർ കണക്ഷന് 7 മാസം മുൻപ് പുതുതായി മീറ്റർ മാറ്റിസ്ഥാപിച്ച ശേഷമാണ് അധിക തുക വരുന്നതെന്ന് വീട്ടുകാർ പറഞ്ഞു.ഇതോടെ മത്സ്യ തൊഴിലാളിയായ കുടുംബത്തിന് കുടിവെള്ളം മുട്ടി. നാലു സ്ത്രീകളടങ്ങുന്ന കുടുംബം നിത്യോപയോഗത്തിനായി വെള്ളത്തിനായി ഇപ്പോൾ സമീപവീടുകളെ ആശ്രയിക്കുകയാണ്. വീണ്ടും പരാതിയുമായി പോയപ്പോൾ ബില്ല് 37,792 രൂപയായി.അവസാന ഉപയോഗം 16 യൂണിറ്റിന് 231 രൂപയും അഡീഷണൽ തുകയായ 37,561 രൂപയാക്കി ബില്ല് നൽകുകയായിരുന്നു. വാട്ടർ ബില്ല് ഇങ്ങനെ വന്നതിന് തങ്ങൾക്ക് എന്ത് ചെയ്യാനാകുമെന്നും കുടിവെള്ളം പോലും ഇല്ലാതാക്കുന്നത് വലിയ ക്രൂരതയാണെന്നും കുടുംബം പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *