തിരുവനന്തപുരം:മടത്തറ നെല്ലിക്കുന്ന് താഹന മൻസിലിൽ ജമീലിന്റെയും തൻസിയയുടെയും മകൻ മുഹമ്മദ് ഇഷാൻ (5) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ ഛർദ്ദി അനുഭവപ്പെട്ടതോടെ കുട്ടിയെ കടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തലേദിവസം ബേക്കറിയിൽനിന്നു വാങ്ങിയ മിക്ചർ കഴിച്ചശേഷമാണ് കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതെന്നാണ് കുട്ടിയുടെ അച്ഛൻ പറയുന്നു. പക്ഷേ, ജീവൻ രക്ഷിക്കാനായില്ല. കുട്ടി കഴിച്ച ആഹാരസാധനങ്ങളുടെ അവശിഷ്ടങ്ങൾ പൊലീസ് ശേഖരിച്ചു. വിശദ പരിശോധനക്ക് ശേഷമേ കാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. കുമ്മിൾ ഏയ്ഞ്ചൽ സ്കൂൾ എൽ.കെ.ജി വിദ്യാർഥിയായിരുന്നു ഇഷാൻ.