Banner Ads

മോർബിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് വ്യവസായി മരിച്ചു

മോർബി : ഗുജറാത്തിലെ മോർബിയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിത്തത്തില്‍ വ്യവസായിക്ക് ദാരുണാന്ത്യം. ചൊവ്വാഴ്ച ഉച്ചക്കാണ് ലീലാപർ കനാല്‍ റോഡിന് സമീപമുള്ള ഹൈവേയില്‍ അപകടമുണ്ടായത്. പ്രാദേശിക ഫാക്ടറിയായ എക്സ്പെർട്ട് സെറാമിക്സ് ഉടമയും സംരംഭകനുമായ അജയ് ഗോപാനിയാണ് (39) മരിച്ചതെന്ന് അധികൃതർ സ്ഥിരീകരിച്ചു.

ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടാകാൻ കാരണമെന്നാണ് പ്രാഥമിക വിവരം. തീപിടുത്തത്തിനിടെ വാതിലുകൾ ലോക്കായി പോയിരുന്നു. അതിനാൽ അജയ് ഗോപാണി വാഹനത്തിനുള്ളിൽ കുടുങ്ങി പോവുകയും രക്ഷപ്പെടാനാകാതെ വാഹനത്തിനുള്ളിൽ കിടന്ന് വെന്ത് മരിക്കുകയും ചെയ്തു.

ജിജെ 36 എസി 4971 എന്ന നമ്പറിലുള്ള കിയ സെല്‍റ്റോസ് കാറിലാണ് അജയ് ഗോപാനി സഞ്ചരിച്ചിരുന്നതെന്നാണ് പുറത്തുവരുന്ന വീഡിയോ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്.  തുടർന്ന് മൃതദേഹം പുറത്തെടുത്ത് പ്രാദേശിക ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.  തീപിടിത്തത്തിൻ്റെ കാരണവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

തീപിടുത്തവും ഗോപാനിയുടെ മരണത്തിൻ്റെയും കൃത്യമായ കാരണം കണ്ടെത്താനായി ഫോറൻസിക് സംഘത്തിൻ്റെ അടക്കം സഹായം തേടുമെന്ന് മോർബി സിറ്റി എ ഡിവിഷൻ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ എച്ച്‌.എ. ജഡേജ അറിയിച്ചു.

കത്തിനശിച്ച കാറില്‍ നിന്ന് അഞ്ച് ലക്ഷം രൂപയും എട്ട് മൊബൈല്‍ ഫോണുകളും പിസ്റ്റളും സ്വർണ ചെയിനും വിലപിടിപ്പുള്ള വാച്ചുകളും അടക്കം വിവിധ സാധനങ്ങളാണ് അഗ്നിശമന സേനാംഗങ്ങള്‍ കണ്ടെടുത്തത്. സംഭവസ്ഥലത്ത് വെച്ച്‌ തന്നെ പോലീസിൻ്റെ സാന്നിധ്യത്തില്‍ ഇവ കുടുബത്തിന് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *