ഹൈദരാബാദ്: പ്രാദേശിക കോഴി വ്യവസായത്തെ തകർത്ത് ഹൈദരാബാദിൽ പക്ഷിപ്പനി പടർന്നു പിടിക്കുന്നു.ആയിരക്കണക്കിന് കോഴികളാണ് വൈറസ് ബാധിച്ച് ചത്തതെന്ന് റിപ്പോർട്ട്. പക്ഷിപ്പനി ഭീതിയെ തുടർന്ന് ഹൈദരാബാദിൽ കോഴിയിറച്ചി വില കുത്തനെ ഇടിഞ്ഞു.വർധിച്ചുവരുന്ന നഷ്ടങ്ങളും അനിശ്ചിതത്വവും കാരണം.
ഫാം ഉടമകൾ ദുരിതത്തിലാക്കിയിരിക്കുകയാണ്.നാല് ദിവസം മുമ്ബ് അബ്ദുള്ളപൂർമെട്ട് മണ്ഡലിലുള്ള കോഴി ഫാമിൽ പരിശോധനയ്ക്കായി കോഴികളുടെ സാമ്ബിളുകൾ ശേഖരിച്ചപ്പോഴാണ് അണുബാധയുടെ ലക്ഷണങ്ങൾ ആദ്യം കണ്ടെത്തിയത്. മാർച്ച് 15 ന്. ആന്ധ്രാപ്രദേശിൽ പക്ഷിപ്പനി ബാധിച്ച് രണ്ട് വയസ്സുള്ള ഒരു പെൺകുട്ടി മരിച്ചിരുന്നു. പൂനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്റ്റ്യൂട്ട് ഓഫ് വൈറോളജി (എൻഐവി)യിലെ പരിശോധനയ്ക്ക് ശേഷമായിരുന്നു രോഗസ്ഥിരീകരണം.