ബംഗളൂരു : കെ.എസ്.ആർ ബംഗളൂരു- കണ്ണൂർ എക്സ്പ്രസ് ട്രെയിൻ (16511/16512) സർവീസ് റൂട്ടില്‍ മാറ്റം വരുത്തിയതായി റെയില്‍വേ അറിയിച്ചു. യശ്വന്ത്പുർ സ്റ്റേഷനിലെ യാർഡ് നവീകരണ പ്രവർത്തനങ്ങള്‍ നടക്കുന്നതിന്റെ ഭാഗമായാണ് സർവീസ് റൂട്ടിൽ മാറ്റം വരുത്തിയത്. റൂട്ട് മാറ്റംനടപ്പിലാക്കുന്നത് നവംബർ ഒന്നു മുതല്‍ 2025 മാർച്ച് 31 വരെയാണ്. ഈ കാലയളവില്‍ കണ്ണൂർ എക്സ്പ്രസ് എസ്.എം.വി.ടി ബംഗളൂരു- യശ്വന്ത്പുർ റൂട്ട് വഴിയാണ് സർവിസ് തുടരുന്നത്.
ട്രെയിൻ എസ്.എം.വി.ടി ബംഗളൂരുവില്‍ നിന്ന് രാത്രി എട്ട് മണിക്കും യശ്വന്ത്പൂരില്‍ രാത്രി 9.25ന് എത്തി 9.45ന് പുറപ്പെടുകയും ചെയ്യും നവംബർ ഒന്നിന്. തിരിച്ചുള്ള യാത്രയില്‍ ട്രെയിൻ കണ്ണൂരില്‍ നിന്ന് അടുത്ത ദിവസം വൈകീട്ട് 5.05ന് പുറപ്പെടുകയും യശ്വന്ത്പൂരില്‍ രാവിലെ 06.10നും എസ്.എം.വി.ടി ബംഗളൂരു സ്റ്റേഷനില്‍ 07.45 ന് എത്തിച്ചേരുകയും ചെയ്യും.