Banner Ads

ശബരിമലയിൽ; പനി ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ശബരിമല: പനിയിൽ വലഞ്ഞ് ശബരിമല, മണ്ഡലകാലം ആരംഭിച്ചത് മുതൽ ഇപ്പോൾ വരെ 40,000 ത്തോളം പേരാണ് പനി ബാധിച്ച് ചികിത്സയിൽ.സന്നിധാനത്ത് പ്രവർത്തിക്കുന്ന അലോപ്പതി, ഹോമിയോപ്പതി,ആയുർവേദം,ആശുപത്രികളിലായി ചികിത്സയ്ക്കായ് നിരവധിപേരാണ്. സന്നിധാനത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർ, കേന്ദ്ര സേനാംഗങ്ങൾ, താൽക്കാലിക ജീവനക്കാർ എന്നിങ്ങനെ തുടങ്ങി,വിവിധ സർക്കാർ വകുപ്പ് ജീവനക്കാർ, മാധ്യമപ്രവർത്തകർ എന്നിവർക്കിടയിൽ എല്ലാം പനി, വ്യാപകമായ് പടർന്നു പിടിക്കുകയാണ്.

ഇക്കൂട്ടരിൽ നിരവധി പേർ കടുത്ത പനികാരണം താമസ സ്ഥലങ്ങളിൽ തന്നെ ഇവർ കിടപ്പിലാണ്. ജലദോഷം, ചുമ, കഫക്കെട്ട് എന്നിവ മൂന്ന് ആശുപത്രികളിലുമായി പ്രതിദിനം 2,000 ത്തോളം പേർ പനിയെ തുടർന്ന് ചികിത്സ തേടുന്നതായാണ് നിലവിലെ കണക്കുകൾ പറയുന്നത്.മണ്ഡലകാലം പാതി പിന്നിട്ടതോടെ സന്നിധാനത്ത് കൊതുക് ശല്യവും ഏറിയിട്ടുണ്ട്. കൊതുക് നിർമാർജ്ജനത്തിനായി ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഫോഗ്ഗിങ് ആരംഭിച്ചിട്ടുണ്ട്. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടും പനി ബാധിതരുടെ എണ്ണം കുറയുന്നില്ല എന്നത് ആരോഗ്യ വിഭാഗം അധികൃതരിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *